ആമേൻ ;മാറ്റത്തിന്റെ പുതിയ മുഖം
വ്യ ത്യസ്തതയെ സ്നേഹിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് മുൻപിൽ ലിജോ പള്ളിശ്ശേരി ആഖ്യാനസൗന്ദര്യം തീര്‍ക്കുന്നു "ആമേൻ" എന്ന ചിത്രത്തിലൂടെ. മനസ്സിന് കുളിര്മയേകുന്ന ആലപ്പുഴയുടെ ദൃശ്യസൗമാര്യത്തിന്റെ നേര്ക്കഴ്ചയാണ് ഈ ചിത്രം .
സ്വഭാവികാഭിനയത്തിന്റെ തനതായ ഗ്രാമീണ ശൈലി അടർത്തിയെടുത്ത് ജീവിതത്തോട് അടുത്ത് നില്‍ക്കുന്നതാണ് "ആമേൻ ". മികച്ച ചായഗ്രഹണവും ക്യാമറയും ഒതുചെരുന്നതാണ് ആമേൻ. എടുത്തുപറയേണ്ട മറ്റൊന്ന് സംഗീതമാണ് . പശ്ചാതതലസന്ഗീതവും ഗാനങ്ങളും എല്ലാം തന്നെ ഹൃദയത്തിൽ ചേര്‍ക്കാവുന്നതാണ് . ചില സംഭാഷണങ്ങളും ഭാഗങ്ങളും തരംതാഴ്നുപോകുന്നോ എന്ന തൊന്നലുളവാക്കുമെങ്കിലും സാധാരണക്കാരുടെ ജീവിതം എന്ന ആശയം വിഷയം സങ്കീര്ണമറ്റതാക്കുന്നു.
അഭിനേതാക്കളെല്ലാവരും തന്നെ മികച്ച പ്രകടനം ആണ് നടത്തിയത്. ഇന്ദ്രജിത്തും ഫഹദ് ഫാസിലും തുടങ്ങി സമ്പന്നമായ താരനിരയാണ് ചിത്രത്തിലുള്ളത്.
ഒരു ക്രിസ്തീയസമൂഹവും പള്ളിയും ചുറ്റിപറ്റി നടക്കുന്ന സംഭാവവികാസങ്ങൾക്കൊടുവിൽ
മികച്ച ക്ലൈമാക്സ് കൂടി ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.
മൊത്തത്തിൽ ചിത്രം എനിക്ക് ഇഷ്ട്ടപ്പെട്ടു .
-ആമേൻ
തയ്യാറാക്കിയത്
യാസിർ യൂസഫ്